പന്ത്രണ്ടാം വയസില്‍ താന്‍ അബദ്ധത്തില്‍ ടൂത്ത് ബ്രഷ് വിഴുങ്ങിയിരുന്നുവെന്ന് യാങ് ഓര്‍മിക്കുന്നു. വഴക്കു പറയുമെന്ന് പേടിച്ച് അന്ന് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞില്ല. ടൂത്ത് ബ്രഷ് വയറ്റില്‍ കിടന്ന് ദഹിക്കുമെന്നായിരുന്നു യാങ് കരുതിയിരുന്നത്. പക്ഷേ ടൂത്ത് ബ്രഷ് വര്‍ഷങ്ങളോളം അതേ അവസ്ഥയില്‍ തന്നെ തുടര്‍ന്നു. 80 മിനിറ്റ് നീണ്ടു നിന്ന എന്‍ഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഒരാളുടെ വയറ്റില്‍ നിന്ന് ഇത്ര നീളമുള്ളൊരു വസ്തു ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യുന്നത് ഇതാദ്യമായാണെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. ടൂത്ത് ബ്രഷ് ചെറുകുടലിനുള്ളിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ അതു മൂലം മാരകമായ മുറിവുകള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ പതിറ്റാണ്ടുകളോളമായി അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു ബ്രഷ് എന്നും ഡോക്റ്റര്‍മാര്‍.

Comments: